തിരുവനന്തപുരം: പഴയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുരക്ഷാ വകുപ്പും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
കെട്ടിടങ്ങളുടെ ഫയര്‍ എന്‍ഒസി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മന്ത്രി എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഫയര്‍ഫോഴ്സ് മേധാവി കെ പത്മകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.