ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായി.ഡെപ്സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം പൂര്‍ത്തിയായതായാണ് കരസേന സ്ഥിരീകരിച്ചത്. അതിര്‍ത്തിയില്‍ പട്രോളിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. 2020 ജൂണില്‍ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം നടത്തിയത്.
സൈനിക വിന്യാസം പൂര്‍ത്തിയായെങ്കിലും മേഖലയില്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ തുടരുമെന്ന് കരസേന വ്യക്തമാക്കി.ദീപാവലി ദിനത്തില്‍ മധുര പലഹാരങ്ങള്‍ കൈമാറും. സൈനിക വിന്യാസത്തിന് ശേഷം ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി വരുകയായിരുന്നു.സൈനിക പിന്മാറ്റം പൂര്‍ത്തിയായതോടെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് മുന്‍പുള്ള രീതിയിലാണ് പട്രോളിങ് നടപടികള്‍ പുനരാരംഭിക്കുക.