Connect with us

Hi, what are you looking for?

General

നേർക്കുനേർ ഏറ്റുമുട്ടാൻ കോൺഗ്രസ്സും ബിജെപിയും

മഹരാഷ്ട്ര: നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തീപാറുന്ന പ്രചാരണ പരിപാടികളുമായി പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും കൂടുതല്‍ സീറ്റുകളില്‍ നേര്‍ക്കുനേര്‍ പോരാടുന്നു എന്നതാണ് ഇത്തവണത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 74 സീറ്റുകളിലാണ് ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്നത്.

288 സീറ്റില്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 102 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപി 148 സീറ്റുകളിലാണ് മത്സരിക്കുന്നത്. സീറ്റിന്റെ എണ്ണത്തില്‍ ബിജെപിയാണ് മുന്നില്‍. ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണയാകമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍ നിന്നും കരകയറാനാണ് ബിജെപിയുടെ ശ്രമം.

ലോക്‌സഭാ തെരെഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നതെങ്കില് ഹരിയാനയില്‍ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടി കോണ്‍ഗ്രസിനു മുന്നില്‍ വിലങ്ങു തടിയായി കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇരുപാര്‍ട്ടികള്‍ക്കും ഈ തെരെഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ മത്സരിച്ച കോണ്‍ഗ്രസ് 13 സീറ്റുകളാണ് നേടിയത്. ബിജെപിയാകട്ടെ 2019ല്‍ നേടിയ സീറ്റുകള്‍ കുറഞ്ഞ് 9 സീറ്റിലൊതുങ്ങി. 23 പേരെയാണ് 2019ല്‍ ബിജെപി ലോക്‌സഭയിലെത്തിച്ചത്. ലോക്സഭയില്‍ 15 സീറ്റുകളിലാണ് ഇരുപാര്‍ട്ടികളും നേരിട്ടു ഏറ്റുമുട്ടിയിരുന്നത്. ഇതില്‍ നാല് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. അകോല, നാഗ്പൂര്‍, മുംബൈ നോര്‍ത്ത്, പൂനെ എന്നിവിടങ്ങളിലാനു ബിജെപി വിജയിച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ ആര് അധികാരത്തില്‍ വന്നാലും കോണ്‍ഗ്രസിനും ബിജെപിക്കും പ്രധാന പങ്കുവഹിക്കാനുണ്ടാകും. കൂടുതല്‍ പേരെ വിജയിപ്പിക്കാനായാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വരെ അവകാശവാദം ഉന്നയിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കുമാകും. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളില്‍ കൂടുതലും മുംബൈക്ക് പുറത്താണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദര്‍ഭയിലാണ്. 36 സീറ്റുകളില്‍ ആണ് വിദര്ഭയില്‍ മത്സരിക്കുന്നത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രമായ മാറിയ മേഖലയാണ് വിദര്‍ഭ. പാര്‍ട്ടിക്കകത്തെ പ്രമുഖരെല്ലാം ഈ മേഖലയില്‍ നിന്നാണ് മത്സരിക്കുന്നത്. ഇവരില്‍ പലരെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നുമുണ്ട്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, കോണ്‍ഗ്രസിന്റെ നാനാ പടോളെ, ബാലാസാഹേബ് തോറാട്ട്, വിജയ് വഡേത്തിവാര്‍ എന്നിവരും ബിജെപിയുടെ രാധാകൃഷ്ണ വിഖേ പാട്ടീലും ഇവിടെ നിന്ന് ജനവിധി തേടുന്നു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദര്‍ഭയില്‍ ആകെയുള്ള 62 സീറ്റുകളില്‍ 44 എണ്ണത്തില്‍ ബിജെപി വിജയിചിരുന്നു. എന്നാല്‍ 2019ല്‍ 29 സീറ്റുകളിലെ ബിജെപിക്ക് ജയിക്കാനായുള്ളു.

ആദ്യമായാണ് ശിവസേനയും എന്‍സിപിയും പിളര്‍ന്നതിന് ശേഷം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന് മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം ഒറ്റക്കെട്ടായാണ് ഇരു പാര്‍ട്ടികളും മത്സരിച്ചിരുന്നത്. ഈ പാര്‍ട്ടി പിളര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. നവംബര് 20 നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതു 23 നാണു. ആര്‍ക്കൊപ്പം ആയിരിക്കും മഹരാസ്ത്ര എന്ന് കാത്തിരുന്ന് കാണാം.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...