ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ തുടര്‍ച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയഹിസ്ബുള്ള കമാന്‍ഡര്‍ അബു അല്‍ റിദയെ വധിച്ചതായി ഇസ്രയേല്‍.അതേസമയം, റിദയുടെ മരണം എപ്പോഴായിരുന്നുവെന്ന കാര്യം ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല.
ലെബനനിലെ ബറാചിത്ത് മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ റോക്കറ്റ് ആക്രമണം നടത്തുന്നതില്‍ നേതൃത്വം നല്‍കിയത് അബു അലി റിദയാണെന്ന് ഐഡിഎഫ് ആറിയിച്ചു. തെക്കന്‍ ലെബനനില്‍ ചിലയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഹിസ്ബുള്ള നേതാക്കളെ വധിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഐഡിഎഫ് പറഞ്ഞു.