ന്യാഡല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കൈവശം നിര്‍ബന്ധമായും വെച്ചിരിക്കേണ്ട ചില രേഖകളുണ്ട്. ഐഡന്റിറ്റി തെളിയിക്കാനും മറ്റുസേവനങ്ങള്‍ ലഭിക്കാനും ഇത്തരത്തിലുള്ള രേഖകള്‍ ആവശ്യമായി വരുന്നത്. അത്തരത്തില്‍ കൈവശമുണ്ടാകേണ്ട രേഖകള്‍ ഏതെല്ലാമാണെന്ന് നോക്കാം. ആധാര്‍ കാര്‍ഡ്,ജനന സര്‍ട്ടിഫിക്കേറ്റ്,റേഷന്‍ കാര്‍ഡ്,വോട്ടര്‍ ഐഡി,ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് എന്നിവയാണ് ഇന്ത്യയിലെ ഒരു സാധാരണക്കാരന്റെ കൈവശം ഉണ്ടായിരിക്കേണ്ട അത്യാവശ്യ രേഖകള്‍.
ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ഇന്ത്യയിലെ എല്ലാ പൗരര്‍ക്കുനുള്ള ആധാര്‍കാര്‍ഡ്.യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന രേഖയാണിത്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനുമടക്കം ആധാര്‍കാര്‍ഡ് അത്യാവശ്യമാണ്. രണ്ടാമതായി ജനന സര്‍ട്ടിഫിക്കേറ്റ്. ജനന തീയതിയും സ്ഥലവും പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നത് ജനന സര്‍ട്ടിഫിക്കറ്റിലാണ്.
ആധാര്‍കാര്‍ഡ്, പാസ്പോര്‍ട്ട് പോലെയുളള രേഖകള്‍ ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ വളരെ അത്യാവശ്യമാണ്. ഈ ജനന സര്‍ട്ടിഫിക്കറ്റാണ് നിങ്ങളുടെ വ്യക്തിപരമായ എല്ലാ രേഖകളുടേയും അടിസ്ഥാനം. റേഷന്‍ കാര്‍ഡാണ് മൂന്നാമത്തെ രേഖ. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഐഡന്റിറ്റിയായും, താമസത്തിന്റെ തെളിവായും ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നറേഷന്‍ കാര്‍ഡാണ്. അടുത്തതായി വോട്ടര്‍ ഐഡി. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും വിശ്വസനീയതയ്ക്ക് വേണ്ടിയുമുള്ളതാണ് വോട്ടര്‍ ഐഡി .ഇലക്ട്രല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നും അറിയപ്പെടുന്ന വോ്ട്ടര്‍ ഐഡി ഇലക്ട്രല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കുന്നത്.
അടുത്തതായി നിയമപരമായി വാഹനമോടിക്കാന്‍ അനുവദിക്കുന്ന രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) ആണ് ഇത് നല്‍കുന്നത്. തിരിച്ചറിയലിന്റെ മറ്റൊരു പ്രധാന രേഖയായി ഇത് നിലനില്‍ക്കുന്നു.അവസാനമായി ബാങ്ക് പാസ്ബുക്ക്. നമ്മുടെ ഇടപാടുകളുടെയും അക്കൗണ്ട് ബാലന്‍സിന്റെയും രേഖയാണ് ബാങ്ക് പാസ്ബുക്ക്. ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവ നിര്‍ണ്ണയകമാണ്. വായ്പ്പകള്‍ക്കോ അധിക ബാങ്ക് സേവങ്ങള്‍ക്കും അപേക്ഷിക്കുമ്‌ബോള്‍ ഇത് പലപ്പോഴും ആവശ്യമാണ്.