Connect with us

Hi, what are you looking for?

General

ബിജെപി സർക്കാരിൽ വിള്ളൽ ; നിരവധി ഭരണപക്ഷ എംഎൽഎമാർ ബന്ധപ്പെട്ടെന്ന് ബിജെഡി നേതാവ്

ഒഡിഷ: സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ വിള്ളലുണ്ടാകുമെന്ന് അവകാശവാദവുമായി ബിജു ജനതാദള്‍ നേതാവും രാജ്യസഭാംഗവുമായ മുന്ന ഖാന്‍. അധികം വൈകാതെ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ ബിജെഡി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. നബ്രാങ്പൂരില്‍ ജനസമ്പര്‍ക്ക പദയാത്രയ്ക്കിടെടെയായിരുന്നു ബിജെഡി നേതാവിന്റെ അവകാശവാദം.

14 ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, മോഹന്‍ ചരണ്‍ മാജിയുടെ നേതൃത്വത്തിലുള്ള ബിജെപി
സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇവര്‍ക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധി ഭരണകക്ഷി എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും നിലവില്‍ 90 ശതമാനം ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും ബിജെഡിക്കു കീഴിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, മുന്ന ഖാന്‍ എംപിയുടെ അവകാശവാദങ്ങള്‍ ബിജെപി തള്ളി. 2029 വരെ ബിജെഡി നിലനില്‍ക്കുമോ എന്ന കാര്യം തന്നെ സംശയത്തിലാണെന്ന് ബിജെപി നേതാവ് ജയനാരായണന്‍ മിശ്ര തിരിച്ചടിച്ചു. ബിജെഡി നേതാക്കളെല്ലാം സ്വന്തം ഭാവിയില്‍ ആശങ്കാകുലരാണ്. പാര്‍ട്ടിയുടെ സ്ഥിതി കണ്ട് പലരും തങ്ങളുമായി സംസാരിക്കുകയും രാഷ്ട്രീയഭാവിയെക്കുറിച്ച് ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ മേയില്‍ ലോക്സഭയ്ക്കൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന വിജയമാണ് ബിജെപി നേടിയത്. 147 അംഗ സഭയില്‍ 78 സീറ്റ് നേടിയാണ് ചരിത്രത്തിലാദ്യമായി ഒഡിഷയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബിജു ജനതാദള്‍ 112ല്‍നിന്ന് 51 സീറ്റിലേക്കു കൂപ്പുകുത്തി.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...