ലണ്ടന്‍: 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ യുകെ. ഓസ്ട്രേലിയക്ക് പിന്നാലെയാണ് യുകെയും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി തനിക്കാവുന്നതെല്ലാം ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേ പറഞ്ഞു. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും കൈലേ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലാദ്യമായി ഓസ്ട്രേലിയയിലാണ്6 വയസുവരെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിം നിരോധിച്ചുള്ള നിയമം അവതരിപ്പിച്ചിരുന്നത്. ബില്ല് പാസായാല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കും. കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നത് തടഞ്ഞില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നുണ്ട്.18 വയസിന് താഴെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കാനുള്ള നിയമവും ഓസ്ട്രേലിയ ആലോചിക്കുന്നുണ്ട്.