ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സൈനിക ട്രക്ക് മറിഞ്ഞ് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
ഏഴ് സൈനികരായിരുന്നു അപകടസമയം ട്രക്കില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരില്‍ സമാനമായ രീതിയില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചിരുന്നു.
പതിനൊന്ന് മദ്രാസ് ലൈറ്റ് ഇന്ഫന്ട്രിയുടെ ഭാഗമായ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനെട്ട് സൈനികരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.