കൊച്ചി: മലയാള സിനിമ രംഗത്ത് പുതിയ സംഘടനാ പ്രഖ്യാപനം. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്കാന് ആരംഭിച്ചു.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിക്കുന്നതെന്നും, പുത്തന്‍ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും, തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നുമാണ് സംഘടനുയുടെ വാഗ്ദാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്ത്.