കൊച്ചി: ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നായ ആധാര്‍ കാര്‍ഡ് സൗജനമായി പുതുക്കുന്നതിനുള്ള തിയതി ഡിസംബര്‍ 14ന് അവസാനിക്കും. സര്‍ക്കാര്‍ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇപ്പോള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ ആധാര്‍ ആവശ്യമാണ്. എന്നാല്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ് നിങ്ങളുടെ ആധാര്‍ കാര്‍ഡെങ്കില്‍ അത് പുതുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
2016-ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച്, ഒരു ആധാര്‍ നമ്പര്‍ ഉടമയ്ക്ക്,ആധാര്‍ നല്‍കിയ തീയതി മുതല്‍ 10 വര്‍ഷത്തെ ഓരോ കാലയളവും പൂര്‍ത്തിയാകുമ്പോള്‍, രേഖകളോ ഐഡന്റിറ്റി തെളിവ് തെളിയിക്കുന്ന വിവരങ്ങളോ പുതുക്കാം. ഒരു ആധാര്‍ കേന്ദ്രത്തില്‍ എത്തി വിവരങ്ങള്‍ പുതുക്കുമ്പോള്‍ 50 രൂപയാണ് നല്‍കേണ്ട ഫീസ്.
അതേസമയം ഓണ്‍ലൈനായി ആധാര്‍ പുതുക്കുകയാണെങ്കില്‍ ഈ മാസം 14 വരെ ഈ സേവനം സൗജന്യമാണ്. ഇനി ഓണ്‍ലൈന്‍ വഴി ആധാര്‍ എങ്ങനെയണ് പുതുക്കുന്നതെന്ന് നോക്കാം. ആദ്യം മൈ ആദാര്‍ പോര്‍ട്ടല്‍ തുറന്ന് ലോഗിന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി ‘ഒടിപി അയയ്ക്കുക’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ഒടിപിനല്‍കി ‘ലോഗിന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായിച്ച് ‘അടുത്തത്’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ‘മുകളിലുള്ള വിശദാംശങ്ങള്‍ ശരിയാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു’ എന്ന് എഴുതുനിയത്തിനു അടുത്തുള്ള ബോക്‌സ് ചെക്ക് ചെയ്ത് ‘അടുത്തത്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് തിരിച്ചറിയല്‍ തെളിവ്’, ‘വിലാസത്തിന്റെ തെളിവ്’ എന്നീ രേഖകള്‍ അപ്ലോഡ് ചെയ്ത് ‘സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇതോടെ നിങ്ങളുടെ ഇമെയിലില്‍ ഒരു ‘സേവന അഭ്യര്‍ത്ഥന നമ്പര്‍.ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ഡോക്യുമെന്റ് അപ്‌ഡേറ്റ് സ്റ്റാറ്റസ് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്.