ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയെ പുറത്താക്കി. അമേരിക്കന്‍ ടീമിലെ ഇന്ത്യന്‍ വംശജരായ താരങ്ങള്‍ക്കെതിര വിവേചനം കാണിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ടി20 ലോകകപ്പില്‍ അട്ടിമറികളിലൂടെ സൂപ്പര്‍ എട്ടിലെത്തി ശ്രദ്ധേയരായ സ്റ്റുവര്‍ട്ട് ലോയെ പുറത്താക്കിയത്.
ചില കളിക്കാര്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുകയും, ഇന്ത്യന്‍ വംശജരായ താരങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് സ്റ്റുവര്‍ട്ട് ലോക്കെതിരെ ഉയര്‍ന്ന പരാതി. ക്യാപ്റ്റനും ഇന്ത്യന്‍ വംശജനുമായ മോണാങ്ക് പട്ടേല്‍ അടക്കം എട്ടോളം താരങ്ങളാണ് സ്റ്റുവര്‍ട്ട് ലോക്കെതിരെ പരാതിയുമായി ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചത്.
തുടര്‍ന്ന് അന്വേഷണം നടത്തിയ ക്രിക്കറ്റ് ബോര്‍ഡ് പരാതിയുടെ വാസ്ഥവം കണ്ടെത്തിയാണ് നടപടിയെടുത്തത്. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും അമേരിക്കന്‍ ടീമിന്റെ നെതര്‍ലന്‍ഡ്‌സ് പര്യടനത്തിനിടെയുമാണ് പരാതിക്ക് ഇടയാക്കിയ സംഭവങ്ങള്‍ ഉണ്ടായത്. ചില കളിക്കാരോടുള്ള ലോയുടെ മോശം പെരുമാറ്റം ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെത്തന്നെ ബാധിച്ചുവെന്നും നുണകളിലൂടെയും ആരോപമങ്ങളിലൂടെയും ടീം അംഗങ്ങള്‍ക്കിടയില്‍ അവിശ്വാസ്യത ഉണ്ടക്കാനായിരുന്നു ലോ ശ്രമിച്ചതെന്നും കളിക്കാര്‍ പരാതിപ്പെട്ടിരുന്നു.