ഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയമസഭാ തെരഞ്ഞെടുപ്പ് തിയതിപ്രഖ്യാപിച്ചു.ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജനുവരി 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ജനുവരി 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ജനുവരി 20 വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടായിരിക്കും. ഡല്‍ഹിക്ക് പുറമേ ഉത്തര്‍പ്രദേശിലെ മില്‍ക്കിപ്പൂര്‍, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.