Connect with us

Hi, what are you looking for?

General

ബീഫ് നിരോധനം : കോൺഗ്രസ്സുകാരോട് പാകിസ്താനിലേക്ക് പോയിക്കൊള്ളാൻ ബിജെപി നേതാവ്

അസം: ബിജെപി ഭരിക്കുന്ന അസമില്‍ ബീഫ് നിരോധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് വ്യാപക വിമര്ശനങ്ങള്‍ക്കാണ് വഴിവെച്ചു. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു ചടങ്ങുകള്‍, മറ്റ് കമ്മ്യൂണിറ്റി ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂര്‍ണമായി നിരോധിക്കുന്നതായാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ബീഫ് നിരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി അസം ബിജെപി നേതാവും മന്ത്രിയുമായ പിജുഷ് ഹസാരിക രംഗത്തെത്തി.

ബീഫ് നിരോധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഹിമന്ത ബിശ്വര്‍മയുടെ വാര്‍ത്താ സമ്മേളന വീഡിയോ ട്വീറ്റ് ചെയ്താണ് പിജുഷിന്റെ ആക്രോശം.ബീഫ് നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ബിജെപി സര്‍ക്കാറിനെ പരിഹസിച്ച് ഉപതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന സമഗുരി മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വോ്ട്ടിന് വേണ്ടി ബിജെപി ബീഫ് വിളമ്പിയതിനെ ചോദ്യം ചെയ്തായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം.

ഇതിനുള്ള മറുപടിയായാണ് പിജുഷിന്റെ ട്വീറ്റ്. ഇതിനുള്ള മറുപടിയായാണ് പിജുഷിന്റെ ട്വീറ്റ്. ഒന്നുകില്‍ കോണ്‍ഗ്രസ്സുകാര്‍ ബിജെപിയുടെ ബീഫ് നിരോധത്തെ സ്വാഗതം ചെയ്യണമെന്നും അല്ലെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കട്ടെയെന്നുമാണ് മന്ത്രിയുടെ പ്രകോപനപരമായ ആക്രോശം. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ച സംസ്ഥാന കാബിനറ്റ് യോഗത്തിലാണ് ബീഫ് നിരോധനത്തിനല്ല തീരുമാനം എടുത്തത്.

അസമില്‍ ഒരു റെസ്റ്റോറന്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നേരത്തെ, ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു തങ്ങളുടെ തീരുമാനമെന്നും എന്നാല്‍ ഇപ്പോള്‍ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചുവെന്നും ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ റസ്റ്റോറന്റിലോ നിങ്ങള്‍ക്ക് ഇത് കഴിക്കാന്‍ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...