ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിരക്ഷാസേനയുടെ നേതൃത്വത്തില്‍ തേനീച്ചക്കൂട് സ്ഥാപിച്ചു. ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നത് നടയുന്നതിനായാണ് 46 കിലോമീറ്റര്‍ വേലിയില്‍ ബി.എസ്.എഫ് ബെറ്റാലിയന്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്. തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചതോടെ നുഴഞ്ഞുകയറ്റവും, അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടെയും, പിടിച്ചുപറിക്കാരുടെയും ശല്യവും കുറഞ്ഞെന്നാണ് വിലയിരുത്തല്‍.
ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയനാണ് അതിര്‍ത്തികാക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ച് തുടങ്ങി. നുഴഞ്ഞുകയറ്റം ഇല്ലാതാക്കാന്‍ പലവിധ വഴികള്‍തേടിയ ബി.എസ്.എഫ് ഒടുവിലാണ് തേനീച്ചക്കൂട് സ്ഥപിക്കല്‍ എന്ന ആശയത്തിലെത്തിയതെന്നും, വിരമിക്കുന്ന ജവാന്മാര്‍ക്ക് തേനീച്ച വളര്‍ത്തല്‍ വരുമാനമാര്‍ഗമായി സ്വീകരിക്കാന്‍ കഴിയുമെന്നും കമാന്‍ഡന്റ് സുജീത് കുമാര്‍ പറഞ്ഞു.
പശ്ചിമബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെ കാലിക്കടത്തടക്കമുണ്ടായിരുന്നു. തേനീച്ച വളര്‍ത്തലോടെ ഇതും പൂര്‍ണ്ണമായി ഇല്ലാതായെന്ന് ബി.എസ്.എഫ് അറിയിച്ചു.