മുബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും, സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി ട്ടിക ഉടന്‍ പ്രഖ്യാപിക്കും.
ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍ പക്ഷം -54, ശിവസേന ഏക്‌നാഥ്ഷിന്‍ഡെ വിഭാഗം- 64 എന്നിങ്ങനെയാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായിരിക്കുന്നത്.ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും അവസാന ഘട്ടത്തിലാണ്.
പത്തു സീറ്റുകളിലൊഴികെ എല്ലായിടത്തും സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും ഉദ്ധവ് താക്കറെ വിഭാഗം തൃപ്തിയില്‍ അല്ലെന്നാണ് സൂചന.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ഉടന് എന്‍സിപിയും ശിവസേനയും പട്ടിക പുറത്തുവിടും.