ന്യൂഡല്‍ഹി:ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയെന്നാരോപിച്ച് കാനഡ. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള 6 ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവുകളുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. തെളിവുകള്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും എന്നാല്‍ ഇന്ത്യ ഇക്കാരം നിഷേധിച്ചെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ പ്രതിപക്ഷ നേതാവും ഇന്ത്യക്കെതിരെ രംഗത്തെത്തി. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും, കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയെര്‍ പോളിയേവും ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ശക്തിപ്രാപിക്കുമ്പോള്‍ കാനഡയ്ക്ക് മറുപടി നല്‍കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
ഭീകര ഗ്രൂപ്പുകള്‍ക്ക് കാനഡ നല്‍കുന്ന സഹായം ലോകവേദികളില്‍ ഉന്നയിച്ച് തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു.