ബെയ്ജിംഗ്:ചൈനയില്‍ വിഹരിക്കുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹച്യമില്ലെന്നും, വ്യാപനത്തെ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്എന്നാല്‍ വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേ രാജ്യത്തുളളൂവെന്നും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നുമാണ് ചൈന നല്‍കുന്ന വിശദീകരണം.
ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കാമെന്നാണ് ഡിസിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് 19 വൈറസുമായി നിരവധി സാമ്യതകളുള്ള എച്ച്എംപിവി 2001ലാണ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്.