Connect with us

Hi, what are you looking for?

General

ഗൂഗിൾ പേയിൽ സിബിൽ സ്കോർ സൗജന്യമായി പരിശോധിക്കാം

ന്യൂഡല്‍ഹി: ക്രഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്ന സിബില്‍ സ്‌കോറിനെ കുറിച്ച് അറിയാവത്തര്‍ വിരളമായിരിക്കും. ഹോം ലോണോ, കാര്‍ ലോണോ, മറ്റേതെങ്കിലും ലോണോ, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ല സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. സിബില്‍ ഇടയ്ക്കിടക്ക് പരിശോധിച്ചാല്‍, മുന്നോട്ടുള്ള സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണ ഉണ്ടാകും.

തീര്‍ത്തും സൗജന്യമായി ഗൂഗിള്‍ പേയിലൂടെ സിബില്‍ സ്‌കോര്‍ പരിശോധിക്കാന്‍ കഴിയും. സിബില്‍ സ്‌കോര്‍ കാണിക്കുക മാത്രമല്ല, നിശ്ചിത മാസവും വര്‍ഷവും ഉള്‍പ്പെടെ, കാലതാമസം നേരിടുന്ന പേയ്മെന്റുകളുടെ വിശദാംശങ്ങളും ഗൂഗിള്‍ പേയില്‍ നല്‍കുന്നു. ഗൂഗിള്‍ പേ വഴി സിബില്‍ സ്‌കോര്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. അതിനായി ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ തുറന്ന് ഹോംപേജില്‍ ക്ലിക്ക് ചെയ്ത് ‘മാനേജ് യുവര്‍ മണി’ എന്ന ക്യാറ്റഗറി തിരഞ്ഞെടുക്കണം.

തുടര്‍ന്ന് നിങ്ങളുടെ സിബില്‍ സ്‌കോര്‍ സൗജന്യമായി പരിശോധിക്കാമെന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഇനി ആദ്യാമായാണ് സ്‌കോര്‍ പരിശോധിക്കുന്നതെങ്കില്‍ കുറച്ച് വിശദാംശങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്. നിങ്ങളുടെ പാന്‍കാര്‍ഡില്‍ നല്‍കിയിരിക്കുന്ന പേര്, സാമ്പത്തിക അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍,ഇമെയില്‍ ഐഡി, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവയാണ് നല്‍കോണ്ട വിവരങ്ങള്‍.

ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ഗൂഗിള്‍ പേ നിങ്ങളുടെ സിബില്‍ സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും സ്‌ക്രീനില്‍ തന്നെ ഉടനെ കാണിക്കുന്നതാണ്. പയോക്താക്കളെ അവരുടെ സിബില്‍ സ്‌കോര്‍ സൗജന്യമായി പരിശോധിക്കാന്‍ അനുവദിക്കുന്നതിനുപുറമേ അവരുടെ സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ശുപാര്‍ശകളും ഗൂഗിള്‍ പേ നല്‍കുന്നുണ്ട്.

ഗൂഗിളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സിബില്‍ സ്‌കോര്‍ പരിശോധിക്കാനുള്ള ഫീച്ചര്‍ ആരംഭിച്ചതു ശേഷം 5 കോടിയിലധികം ഇന്ത്യക്കാര്‍ ഇത് ഉപയോഗിച്ച് എന്നാണ്. ഗൂഗിള്‍ പേ വഴി നേരിട്ട് നിങ്ങളുടെ ക്രെഡിറ്റ് ആരോഗ്യം നിലനിര്‍ത്തുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...