Connect with us

Hi, what are you looking for?

General

അടിത്തറ ഉറപ്പിച്ചു തിരിച്ചു വരവ് ശക്തമാക്കാൻ കോൺഗ്രസ്സ്

ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടികളില്‍ നിന്നും അതിശക്തമായി തിരിച്ചു വരാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പിരിച്ചുവിട്ടു.
2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയും പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇന്‍ഡ്യാസഖ്യത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയുമാണ് ചെയ്തത്.

അയോധ്യ രാമക്ഷേത്രം ഇരിക്കുന്ന മണ്ഡലത്തില്‍ അടക്കം വിജയിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടാനായത് കോണ്‍ഗ്രസിന് പ്രതീക്ഷയായിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ കരുനീക്കി നീങ്ങി നിയമസഭയില്‍ അധികാരം പിടിക്കുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. അജയ് റായിയാണ് നിലവിലെ പ്രദേശ് കമ്മിറ്റി പ്രസിഡന്റ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിച്ച അജയ് റായ്, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു.

നിലവിലെ സംഘടനയുടെ തെറ്റുകള്‍ തിരുത്താന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടുമുതലുള്ള പുനസംഘടനയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച് സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണം നേടാനാണ് ശ്രമം.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...