ചൊന്നൈ: അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ തുടര്‍ന്ന് നടത്തിയ നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. മുഴുവന്‍ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സ്റ്റാലിന് നിര്‍ദേശം നല്കി.
മന്ത്രിസഭയില്‍ പ്രതിനിധ്യം വേണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിവികെയോടെ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ശരവണനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചത്. വിജയ് ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളെയും ടിവികെ സമ്മേളനത്തിന് തടിച്ചുകൂടിയ ജനത്തെയും ഡിഎംകെ കാര്യമായി തന്നെയാണ് കാണുന്നത്. എതിരാളികള്‍ ഇല്ലാത്ത രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് ഡിഎംകെയ്ക്ക് ബോധ്യപ്പെട്ടു