വാഷിംഗ്ടണ്‍: കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് വീണ്ടും ആവര്‍ത്തിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം. ഒരുമിച്ച് നിന്നാല്‍ എത്ര മഹത്തായ രാഷ്ട്രമായിരിക്കുമെന്നാണ് തന്റെ ട്രൂത്ത് അക്കൗഡില്‍ ട്രംപ് കുറിച്ചത്.
കാനഡ യുഎസുമായി ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല. നികുതികളും കുറയും. കൂടാതെ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് കാനഡയെ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. .ട്രംപിന്റെ നിര്‍ദേശത്തോട് കാനഡ ഇതുവരെയും പ്രതികരിച്ചിട്ടില്ല.