കൊളംബോ: ശ്രീലങ്കയില്‍ ഏറ്റവും വലിയ ഭൂരിപക്ഷ ചരിത്ര നേട്ടവുമായി ഡോ. ഹരിണി. കൊളംബോയില്‍ 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയിച്ചത്.2020-ലെ മഹിന്ദ രാജപക്സയുടെ ഭൂരിപക്ഷമായ 5,27,364 വോട്ടിനെ മറികടന്നാണ് ഹരിണിയുടെ ചരിത്ര വിജയം. ചരിത്രത്തിലാദ്യമായാണ് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഇടത് ആധിപത്യം ഉണ്ടാകുന്നത്.
അനുര ദിസനായകെയുടെ നേതൃത്വത്തില്‍ 225 അംഗ പാര്‍ലമെന്റിലെ 159 സീറ്റുകളാണ് എന്‍പിപി നേടിയത്. 2020ല്‍ മൂന്ന് സീറ്റ് മാത്രമായിരുന്നു എന്‍പിപിക്ക് നേടാന്‍ കഴിഞ്ഞത്.മുസ്ലിം വോട്ടുകളിലെ വര്‍ധനവാണ് വിജയത്തിലെ പ്രധാന പങ്ക് വഹിച്ചത്. തമിഴ് അടക്കമുള്ള മൂന്ന് ഭാഷകളില്‍ ദിനസായകെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു.