തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് ശ്രീലേഖ അംഗത്വം സ്വീകരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചതെന്ന് ശ്രീലേഖ പ്രതികരിച്ചു.
നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് അഭിമാനമായിക്കരുതുന്നുവെന്ന് അംഗത്വം നല്‍കിക്കൊണ്ട് കെ സുരേന്ദ്രന് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ശ്രീലേഖ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.