Connect with us

Hi, what are you looking for?

General

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജല്‍പായ്ഗുരി ജില്ലയില്‍ പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന്‍ മിഥുന്‍ (30), ചെറുമകന്‍ സുമന്‍ (2) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ വെള്ളം കെട്ടിക്കിടന്നിടത്ത് വൈദ്യുതലൈന്‍ പൊട്ടി വീഴുകയും, വെള്ളത്തിലേക്ക് വീണപ്പോള്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുടുംബത്തിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.എല്ലാവരെയും നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...