ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ചെന്നൈ എഗ്മോര്‍ കോടതിയണ് ഉത്തരവിട്ടത്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയ നടി രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ശനിയാഴ്ചയാണ് ചെന്നൈ പോലീസിന്റെ പിടിയിലായത്.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ വിദ്വേഷ പരാമര്‍ശം.കഴിഞ്ഞ ദിവസം നടി മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്യാന്‍ രണ്ട് പൊലീസ് സംഘത്തെ നിയോഗിച്ചത്.