Connect with us

Hi, what are you looking for?

General

70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ: രജിസ്ട്രേഷന്‍ തിങ്കളാഴ്ച ആരംഭിച്ചേക്കും

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് വരുമാനം പരിഗണിക്കാതെ സൗജന്യമായി അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം 23ന് ഉണ്ടായേക്കുമെന്നാണ് സൂചന.

ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങളിലൂടെയും (സിഎസ്‌സി), അക്ഷയകേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.സംസ്ഥാനത്തെ 70 വയസ്സ് കഴിഞ്ഞവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്ര വിഹിതം നേടിയെടുക്കാന്‍ കൃത്യമായ കണക്ക് ആവശ്യമായതിനാലാണ് രജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്.

ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സില്‍ (കാസ്പ്) ലയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്പോള്‍ കേന്ദ്രം 151 കോടി രൂപയാണ് അനുവദിക്കുക. 70 വയസ്സില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരര്‍ക്കും, സാമൂഹിക- സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അര്‍ഹരായവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.

അര്‍ഹത പരിശോധിക്കാന്‍

https://pmjay.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക

”Am I Eligible” എന്ന സെക്ഷന്‍ തെരഞ്ഞെടുക്കുക

മൊബൈല്‍ നമ്പറും കോഡും നല്‍കുക

ഒടിപി വെരിഫൈ ചെയ്യുക

ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ‘സബ്മിറ്റ്’ ചെയ്യുക

You May Also Like

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...