ജാര്‍ഖണ്ഡ്: മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. പാര്‍ട്ടിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരഭിച്ചതായി സോറന്‍ അറിയിച്ചു.മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന്‍ തുടരും.മന്ത്രി പദത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും സ്ഥാനം നല്‍കും.സിപിഐഎംഎല്‍ മന്ത്രി സ്ഥാനം ആവിശ്യപ്പെടാനും നീക്കം ഉണ്ട്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് സ്വീകരിക്കുമെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പ്രതികരിച്ചു. ഭിന്നതകള്‍ ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇന്ത്യ മുന്നണി ഒരുങ്ങുന്നത്. അതിനിടെ സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് നേരിടേണ്ടി വന്ന പരാജയം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.