അബുജ: വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ അബുജയിലെത്തിയ മോദിയെ നൈജീരിയ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍ വൈക്ക് നല്‍കിയാണ് മോദിയെ സ്വീകരിച്ചത്. 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
ഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി നൈജീരിയന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി എക്സ് പോസ്റ്റും പങ്കുവെച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ, പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൈജിരിയ സന്ദര്‍ശനത്തിന് പിന്നാലെ നരേന്ദ്ര മോദി ബ്രസീലിലെത്തും. അവിടെ നടക്കുന്ന ജി-20 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.