ടെഹ്റാന്: ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി ഇസ്മയില്‍ ബഗായി. ഇസ്രായേല്‍ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച് ഫലപ്രദമായ രീതിയില്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ബഗായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ചയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. 180ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് ഇസ്രായേലിനെതിരെ തൊടുത്തുവിട്ടത്. തുടര്‍ന്ന്് ശനിയാഴ്ച പുലര്‍ച്ചെ 2ഓടെ ഇറാന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണവും ഉണ്ടായിരുന്നു. ആക്രമണത്തില്‍ നാല് ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.