ടെഹ്റാന്: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ടെഹ്റാനിലെ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമുള്ള പ്രഭാഷണത്തിലാണ് മിസൈല്‍ ആക്രമണത്തെ ആയത്തുള്ള അലി ഖമനേയി ന്യായീകരിച്ചത്. അമേരിക്ക പേപ്പട്ടിയാണെന്നും, ഇസ്രയേല്‍ രക്തരക്ഷസാണെന്നുമാണ് നേതാവ് വിമര്‍ഷിച്ചത്.
ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5 വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമനേയി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ഇറാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ആയത്തുല്ല അലി ഖമനേയി കൂട്ടിച്ചേര്‍ത്തു.