ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയവര്‍ക്ക് നേരെ ഖലിസ്ഥാന്‍ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയായണ് ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയത്. വടികളും മറ്റുമായി എത്തിയ സംഘം ക്ഷേത്രത്തിലുണ്ടായിരുന്നവരെ ആക്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന് പറഞ്ഞു.
ആക്രമണത്തെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവര്ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ട്രൂഡോ പറഞ്ഞു.