വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറിഗണ്‍ അതിര്‍ത്തിക്ക് സമീപമുള്ള ഫെന്‍ഡെയ്ല്‍ പ്രദേശത്തു വ്യാഴാഴ്ച രാത്രിയോടെയണ് ഭൂചലനമുണ്ടായത്.
ഉടന്‍ സുനാമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള നഗരങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്തു.