ടെഹ്റാന്‍: ഇറാന് മേലുള്ള ആക്രമണം കുറഞ്ഞുപോയെന്ന് ഇന്ത്യയിലുള്ള ഇസ്രയേല്‍ അംബാസഡര്‍ ര്യൂവന്‍ അസര്‍. ഇറാനെ തങ്ങള്‍ ആക്രമിക്കാന്‍ തയാറല്ലെന്നതും, വേണമെങ്കില്‍ ഇനിയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നെന്നതുമാണ് ആക്രമണം ഇറാന് നല്‍കുന്ന സന്ദേശമെന്നും ര്യൂവന്‍ അസര്‍ പറഞ്ഞു.
എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ര്യൂവന്‍ അസര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇറാന്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും, മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ അസര്‍, അത്തരത്തില്‍ ഒരു നടപടി ഇനിയും ഉണ്ടായാല്‍ ഇറാന്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ ഇസ്രയേല്‍ കൃത്യമായ തയ്യാറെടുപ്പോടെയുള്ള അക്രമണമാണെന്നുമുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റര്‍ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേല്‍ തയ്യാറാക്കി നിര്‍ത്തിയത്.റാംപേജ് ലോങ്ങ് റേഞ്ച് മിസൈലുകളും, ‘റോക്ക്‌സ്’ എന്ന് പേരുള്ള പുതുതലമുറ മിസൈലുകളും ഇസ്രയേല്‍ തയ്യാറാക്കിയിരുന്നു.