ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ സംശയിക്കുന്നയാളുടെ കുടുംബവും നിരീക്ഷണത്തിലാണ്.
എംപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കണമെന്നും രോഗലക്ഷണങ്ങളുണ്ടായാല്‍ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം.