തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ വര്‍ധനവ്. സെപ്തംബര്‍ 6 മുതല്‍ 17 വരെ 818.21 കോടിയുടെ മദ്യം വിറ്റതായാണ് ബെവ്ക്കോ വഴിയുള്ള വില്‍പ്പനയുടെ കണക്ക്. തിരൂര്‍ ബെവ്കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന നടത്തിയിരിക്കുന്നത്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിഞ്ഞത്.
മദ്യവില്‍പ്പനയില്‍ ഒന്നാമതെത്തിയിരുന്ന തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിനെ പിന്നിലാക്കിയാണ് തിരൂര്‍ ഒന്നാമതെത്തിയത്. 5.14 കോടി രൂപയുടെ മദ്യം വിറ്റ് കരുനാഗപ്പള്ളി ഔട്ട് ലെറ്റ് രണ്ടാം സ്ഥാനവും, 5.01 കോടിയുടെ മദ്യം വിറ്റ് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുന്‍ വര്‍ത്തെ അപേക്ഷിച്ച് ചതയ ദിനം ഡ്രൈഡേ അല്ലാതിരുന്നതാണ് മദ്യ വില്‍പ്പനയില്‍ ഉയര്‍ച്ചയുണ്ടാവാന്‍ കാരണം.