Connect with us

Hi, what are you looking for?

General

സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിന് പുതിയ ആപ്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിനായി പുതിയ ആപ് രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറിയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിലൂടെ കണ്‍സഷനായി അപേക്ഷിക്കാം. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥികള്‍ കയറുന്ന ബസില്‍ പണം നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ബസുകളിലെ ഓണ്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡ് പദ്ധി വിജയിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ബസുകളിലും ഇതേ രീതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം കെഎസ്ആര്‍ടിസി ബസുകള്‍ എപ്പോള്‍ വരുമെന്ന് യാത്രക്കാര്‍ക്ക് അറിയുന്നതിനായി എല്ലാ സര്‍വീസുകളും ഉടന്‍ ചലോ ആപ്പുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സിറ്റിസണ്‍ ആപ്പും രൂപീകരിക്കും.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...