ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി എൻഐഎയുടെ റെയ്ഡ്. തീവ്രവാദ ബന്ധം സംശയിച്ച് ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ പരിശോധയില്‍ പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്താന്‍ ആസ്ഥാനമായുളള ഭീകരവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന. കത്തില്‍ ഗംഗാനഗര്‍, ഹനുമാന്‍ഗഡ്, ജോധ്പൂര്‍, ബിക്കാനീര്‍, കോട്ട, ബുണ്ടി, ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഈ മാസം 30ന് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.