കൊച്ചി: പോതുജനത്തിന് ഇരുട്ടടിയായി ഉള്ളി വില ഉയരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്നാണ് ഉള്ളിയുടെ വില കുതിച്ചുയരുന്നത്. രാജ്യത്തെ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് സവാളയുടെ വില. കനത്ത മഴയെ തുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും, പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകി.
ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് വില കുത്തന്നെ ഉയര്‍ന്നത്. രണ്ടോ മൂന്നോ ആഴ്ചകൂടി ഇതേ രീതിയില്‍ തന്നെ വില തുടരുമെന്നാണ് ലഭഭിക്കുന്ന വിവരം. ദീപാവലി സീസണായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.