തിരുവനന്തപുരം: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 5 വരെ അവസരമുണ്ടായിരിക്കും. 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ അവസരം ഒരുക്കിയിരിക്കുന്നത്. പേര്, വീട്ടുപേര്, പിതാവിന്റെ പേര്,പോസ്റ്റ് ഓഫീസ്, വീട്ടുനമ്പര്‍, ജനന തിയതി, മൊബൈല്‍ നമ്പര്‍, വോട്ടര്‍പട്ടികയില്‍ പേരുള്ള ബന്ധുവിന്റെയോ, അയല്‍ക്കാരന്റെയോ ക്രമനമ്പര്‍, ഫോട്ടോ എന്നിവ ഉപയോഗപ്പെടുത്തി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
പിന്നീട് ഹിയറിംഗിനായി വിളിക്കുമ്പോള്‍ എസ്എസ്എല്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം (ആസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം). വാടകക്ക് താമസിക്കുന്നവരാണെങ്കില്‍ പഞ്ചായത്തില്‍ നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റും, വിവാഹം കഴിച്ച സ്ത്രീകളാണെങ്കില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം.
പഞ്ചായത്ത് വോട്ടര്‍ ലിസ്റ്റ് തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ – പാര്‍ലമെന്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായതിനാല്‍ കഴിഞ്ഞ നിയമസഭാ – പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും പേര് ചേര്‍ക്കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ നിശ്ചിത ദിവസം അതത് പഞ്ചായത്തില്‍ വെരിഫിക്കേഷന് ഹാജരാവണം. അന്നേ ദിവസം ഹാജരാവാന്‍ സാധിക്കാത്തവര്‍ മുന്‍കൂട്ടി അറിയിക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദര്‍ശിക്കുക.
https://sec.kerala.gov.in എന്ന വെബ്‌സൈറ്റിലെ citizen registration ലിങ്കില്‍ കയറി പേരും ഫോണ്‍ നമ്പറും പാസ്സ്വേര്‍ഡും കൊടുത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണ്. ലിങ്കില്‍ കയറി Sign in പ്രസ്സ് ചെയ്ത് അടുത്ത പേജിലെ citizen registration ല്‍ ക്ലിക്ക് ചെയ്യുക
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ https://www.sec.kerala.gov.in/public/voters/list എന്ന ലിങ്കില്‍ കയറി പരിശോധിക്കാം.