ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ വിള്ളല്‍ രൂപപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്റ്റാച്യു ഓഫ് യൂണിറ്റി വിള്ളല്‍ രൂപപ്പെട്ടെന്നും, ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്നുമാണ് സാമൂഹിക മാധ്യമമായ എക്സില്‍
RaGa4India എന്ന പ്രൊഫൈലില്‍ നിന്ന് സെപ്റ്റംബര്‍ എട്ടിന് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിലവില്‍ എക്‌സില്‍ നിന്നും പോസ്റ്റ് നീക്കംചെയ്തിട്ടുണ്ട്. പ്രതിമയുടെ നിര്‍മ്മാണ സമയത്തെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചെരുന്നു.
ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍ അഭിഷേക് രഞ്ജന്‍ സിന്‍ഹ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ആശങ്കയും, ഭയവും ഉളവാക്കുന്ന പ്രസ്താവനയും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി 2018ലാണ് ഒക്ടോബര്‍ 31നാണ് പ്രതിമ സ്ഥാപിച്ചത്. 2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നര്‍മ്മദയുടെ തീരത്ത് പണികഴിപ്പിച്ചത്.