ചെന്നൈ: പൊതു-സ്വകാര്യമേഖല സുരക്ഷാ സഹകരണം പരിപോഷിപ്പിക്കാന്‍ ഒസാക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ചെന്നൈയില്‍ സംഘടിപ്പിച്ച സമ്മേളനം കോണ്‍സുല്‍ ജനറലും ക്രിസ് ഹോഡ്ജസും തമിഴ്നാട് ഐടി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഉദ്യോഗസ്ഥരും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റും തമ്മിലുള്ള സഹകരണം പരിപോഷിക്കുന്നതിനായാണ് ഓവര്‍സീസ് സെക്യൂരിറ്റി അഡൈ്വസറി കൌണ്‍സില്‍ ഇന്ത്യ വാര്‍ഷിക പൊതുസമ്മേളനം സംഘടിപ്പിച്ചത്.
ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ് ജനറലും ഇന്ത്യയിലുടനീളമുള്ള നയതന്ത്ര, കോര്‍പറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അമേരിക്കന്‍, ഇന്ത്യന്‍ സ്വകാര്യമേഖല പങ്കാളികളുമായി ചേര്‍ന്ന് പരിശീലനം, തുടര്‍ന്നുള്ള ചര്‍ച്ചകള്‍, പൊതുപരിപാടികള്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, വിശകലനങ്ങള്‍ എന്നീ കാര്യങ്ങളില്‍ സഹകരിക്കാന്‍ സമ്മേളനത്തിലൂടെ സാധിച്ചു.