കൊച്ചി: ഇനി ട്രെയിൻ ടിക്കറ്റ് 60 ദിവസം മുൻപ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളു. നേരത്തേ 120 ദിവസം മുൻപ് ടിക്കറ്റ് റിസർവ് ചെയ്യാമായിരുന്നു. ഇതിലാണ് റെയിൽവേ മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ 1 മുതൽ മാറ്റം നിലവിൽ വരും. നവംബര്‍ ഒന്നിനു മുൻപു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധകമാകില്ല. പെട്ടെന്നു യാത്രകള്‍ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണു തീരുമാനമെന്നും പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകലാണു ലക്ഷ്യമെന്നും റെയില്‍വേ അറിയിച്ചു. വിദേശ വിനോദസഞ്ചാരികള്‍ക്കു യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടരും.
പകല്‍ സമയത്തോടുന്ന താജ് എക്സ്പ്രസ്, ഗോംതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കാര്യത്തിലും പഴയ നയം തന്നെയാകും. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി. അതേസമയം കാലാവധി 120 ദിവസത്തിൽനിന്നു 60 ആയി കുറച്ചതോടെ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കുള്ള നിന്നു നാട്ടിലേക്കുള്ള ട്രെയിൻ യാത്ര കൂടുതൽ ദുരിതമാകും. ഉത്സവ സീസണിൽ ഉൾപ്പെടെ ടിക്കറ്റ് റിസർവേഷനുള്ള തിരക്കു വർധിക്കും. അവധി സംബന്ധിച്ച് മാസങ്ങൾക്കു മുൻപേ തീരുമാനമെടുത്ത് ടിക്കറ്റ് ഉറപ്പാക്കുന്ന സ്ഥിരം യാത്രക്കാരെയാണ് കൂടുതലും ബാധിക്കുക. ഉത്തരേന്ത്യയിൽ അവസാനനിമിഷം ടിക്കറ്റ് കാൻസൽ ചെയ്യുന്നതു പതിവാകുന്നതും അത് നഷ്ടത്തിനിടയാക്കുന്നതുമായ സാഹചര്യത്തിലാണ് റെയിൽവേ നടപടിയെന്നാണ് സൂചന.