മലപ്പുറം: ജില്ലയിലെ അമരമ്പലത്ത് ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അമരമ്പലം പൂക്കോട്ടുംപാടത്ത് 15-ാം വാര്‍ഡ് പന്നിക്കോട് ഭാഗത്താണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും, തരിപ്പ് അനുഭവപ്പെടുകയും ചെയ്തെന്നും നാട്ടുകാര്‍ പറഞ്ഞു.
പതിനൊന്നോളം വീടുകളില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും അപകടങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശങ്കപ്പെടാനുളള സാഗചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.