തിരുവനന്തപുരം: ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നിലപാടിനെ വിമര്‍ശിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സ്പീക്കറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും, ആര്‍എസ്എസിനെ ന്യായീകരിച്ചത് ശരിയല്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തിരുന്ന് ഷംസീര്‍ ആര്‍എസ്എസിനെ ന്യായീകരിക്കാന്‍ പാടില്ല.
എഡിജിപിയെ മാറ്റി നിര്‍ത്തി ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും, ഷംസീറിന്റെ നിലപാട് ഇടതുമുന്നണി നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചിറ്റയം ഗോപകുമാര്‍. എഡിജിപിയെ നിലനിര്‍ത്തിയുള്ള അന്വേഷണം ഫലപ്രദമാവില്ലെന്നും, എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.