ഫുക്കെറ്റ്: നൂറില്‍ പരം യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ കുടുങ്ങി കിടക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് 4 ദിവസമായി വിമാനം കുടുങ്ങി കിടക്കുന്നത്. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തേണ്ട വിമാനമാണ് കുടുങ്ങി കിടക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ആറുമണിക്കൂര്‍ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
കാത്തുനിന്ന യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം യാത്രക്കാരെ തിരിച്ചിറക്കുകയും ചെയ്തു.
കുറച്ച് സമയങ്ങള്‍ക്ക് ശേഷം വീണ്ടും സാങ്കേതിക തകരാര്‍ മാറിയെന്നറിയിച്ച് യാത്രക്കാരെ വിമാനത്തില്‍ കയറ്റി യാത്ര ആരംഭിക്കുകയായിരുന്നു. എന്നാല്‍ 2 മണിക്കൂര്‍ യാത്ര ചെയ്ത ശേഷം വീണ്ടും സാങ്കേതിക തകരാര്‍ ചൂണ്ടി കാട്ടി വിമാനം ഫുക്കെറ്റില്‍ തന്നെ ഇറക്കുകയായിരുന്നു. ഹോട്ടല്‍ താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ ഓണ്‍ ഗ്രൗണ്ട് സഹായവും യാത്രക്കാര്‍ക്ക് നല്‍കിയതായി എയര്‍ ഇന്ത്യഅറിയിച്ചു.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേഃദം പ്രകടിപ്പിച്ചിട്ടുണ്ട്.