കര്‍ണാടക: ഷിരൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. കര്‍ണാടക പോലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും ആംബുലന്‍സിനെ അനുഗമിക്കും.
ശനിയാഴാച പുലര്‍ച്ചെ ആറോടെ മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോടെത്തും. 8.10ന് മൃതദേഹം വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കും. കര്‍ണാടക സര്‍ക്കാര്‍ അര്‍ജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സതീഷ് സെയില്‍ എംഎല്‍എ സഹായധനം അര്‍ജുന്റെ അമ്മയ്ക്ക് കൈമാറും.