വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡയിലെ മാര്‍ ഇ ലാഗോ എസ്റ്റേറ്റില്‍ നിന്നാണ് ട്രംപ് പുടിനുമായി സംസാരിച്ചത്.യുക്രെയ്ന്‍ യുദ്ധം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും റഷ്യയുമായി യുഎസ് ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോര്‍ട്ട്.
യുക്രെയ്നുമായുള്ള സംഘര്‍ഷം ഒരു തീരുമാനവും ആകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം നില്‍ക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബൈഡന് സാധിക്കാതെ വന്നത് ട്രംപിന് സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
അതേസമയം, ട്രംപിന്റെ തിരിച്ചുവരവിനെ റഷ്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പ്രചാരണകാലയളവിലെല്ലാം റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കുമെന്ന് തന്നേയായിരുന്നു ട്രംപിന്റെ വാദം.