ഗ്രീന്‍ ബേ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന്റെ അനുയായികളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മാലിന്യങ്ങളെന്ന് വിശേഷിപ്പിച്ചതിന് മറുപടിയുമായി ട്രംപ്. വിസ്കോന്‍സെനിലെ ഗ്രീന്‍ ബേയില്‍ കഴിഞ്ഞദിവസം നടന്ന റാലിയില്‍ ഒരു മാലിന്യ ട്രക്ക് ഓടിച്ചാണ് ട്രംപ് മറുപടി നല്‍കിയത്.
പ്രസിഡന്റ് ബൈഡനോടും വൈസ് പ്രസിഡന്റും ട്രംപിന്റെ എതിരാളിയുമായ കമലയോടുമുള്ള ബഹുമാനാര്‍ഥമാണ് ഇതെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വാദം.