വാഷിംഗ്ടണ്‍ ഡിസി: യുഎസ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട സര്‍വേയിലും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരുപക്ഷം. എന്നാല്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തില്‍ മുന്‍ പ്രഡിസന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് തൊട്ടുപിന്നിലായുണ്ട്. 47.6 ശതമാനമാണ് ട്രംപിന്റെ ശരാശരി ഭൂരിപക്ഷം.
ഗര്‍ഭച്ഛിദ്ര നിരോധനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമല ഹാരിസിന്റെ പിന്തുണ വര്‍ധിച്ചിട്ടുണ്ട്.ലോകം ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും കനത്ത പോരാട്ടവുമായി മുന്നോട്ട് കുതിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.