ന്യൂഡല്‍ഹി: പി.ടി ഉഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്സിനിടെ പരിക്കേറ്റ് ആശുപത്രിയിലായ തന്നെ കാണാനെത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ സമ്മതമില്ലാതെയാണ് ചിത്രം പകര്‍ത്തിയതെന്ന് വിനേഷ് ഫോഗട്ട്
ഇതുവരെ യതൊരു സഹായവും തനിക് നല്‍കിയിട്ടില്ലെന്നും, സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണ് പി.ടി ഉഷ ശ്രമിച്ചതെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. തന്റെ വേദന മനസിലാക്കേണ്ട ഒളിമ്പിക് താരമായ പി.ടി ഉഷ അത് മനസ്സിലാക്കാതെ സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിച്ചത്.
ആശുപത്രിയില്‍ വിനീഷിനൊപ്പം നില്‍ക്കുന്ന പിടി ഉഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അയോഗ്യയാക്കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും, താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും വിനേഷ് ഫോഗട്ട്.